Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA

Kasaragod

ദേ​ശീ​യപാതയി​ലെ വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ലും എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി

കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം മൂ​ലം ബേ​വി​ഞ്ച പ്ര​ദേ​ശ​ത്തു​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത മൂ​ലം ജ​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​റും സം​ഘ​വും ബേ​വി​ഞ്ച​യി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്റ്റാ​ര്‍ ന​ഗ​റി​ലെ ക​ലു​ങ്ക് നി​ര്‍​മാ​ണ​വും ഡ്രെ​യി​നേ​ജ് പ്ര​ശ്‌​ന​വും പ്ര​ദേ​ശ​ത്ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്ത് ഏ​തു​സ​മ​യ​ത്തും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന ത​ര​ത്തി​ലാ​ണ് മ​ണ്‍​തി​ട്ട നി​ല കൊ​ള്ളു​ന്ന​ത്. മു​ന്പു​ണ്ടാ​യി​രു​ന്ന വി​കെ പാ​റ റോ​ഡ്, ഇ​ല്ലം റോ​ഡ്, കു​ണ്ട​ടു​ക്കം റോ​ഡ്, കു​ന്നി​ല്‍ സ്‌​കൂ​ള്‍ റോ​ഡ്, കൊ​ല്ല​റ മൂ​ല തു​ട​ങ്ങി​യ അ​ഞ്ചോ​ളം ക​ലു​ങ്കു​ക​ള്‍ നി​ര്‍​മി​ക്കാ​തെ അ​വി​ടു​ത്തെ മു​ഴു​വ​ന്‍ മ​ഴ​വെ​ള്ള​വും നി​ല​വി​ല്‍ പ​കു​തി മാ​ത്രം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ പു​തി​യ വ​ലി​യ ക​ലു​ങ്കി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ ഭൂ​മി​യി​ലേ​ക്കാ​ണ് ഇ​തു തു​റ​ക്കു​ന്ന്. ക​ലു​ങ്കി​ലൂ​ടെ എ​ത്തു​ന്ന ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക് താ​ങ്ങാ​ന്‍ നി​ല​വി​ലെ ഓ​ട​യ്ക്ക് സാ​ധി​ക്കി​ല്ല. അ​തി​നാ​ല്‍ ഇ​വി​ടെ മൂ​ന്നു​മീ​റ്റ​ര്‍ വീ​തി​യി​ല്‍ കോ​ണ്‍​ക്രീ​റ്റ് ഓ​ട നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ബേ​വി​ഞ്ച പാ​ല​ത്തി​ന് അ​ടി​യി​ല്‍ ബീ​മു​ക​ള്‍ ഉ​റ​പ്പി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ വ​ലി​യ മ​ണ്ണു കൂ​മ്പാ​ര​മാ​ണു​ള്ള​ത്. കു​ന്നി​ന്‍​ചെ​രി​വി​ല്‍ നി​ന്ന് വ​രു​ന്ന മ​ഴ​വെ​ള്ളം കൃ​ത്യ​മാ​യ ഡ്രെ​യി​നേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യും തു​ട​ര്‍​ന്ന് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ള്‍​ക്കി​ട​യി​ലൂ​ടെ ഒ​ലി​ച്ചി​റ​ങ്ങി ഉ​ഗ്രാ​ണി കോ​ള​നി-​മു​ണ്ടാം​കു​ളം റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്യു​ന്നു. ശ​ക്ത​മാ​യ വെ​ള്ള മൊ​ഴു​ക്കി​ല്‍ പാ​ല​ത്തി​ന​ടി​യി​ലെ മ​ണ്ണും ചെ​ളി​യും ഒ​ലി​ച്ച് പു​ഴ പോ​ലെ ഉ​ഗ്രാ​ണി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​ണ്.

പ്ര​ദേ​ശ​ത്തെ വ​ലി​യ ഓ​ട​ക​ള്‍ ത​മ്മി​ല്‍ ക​ണ​ക്റ്റ് ചെ​യ്ത് പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പാ​ല​ത്തി​ന​ടി​യി​ലെ മ​ണ്ണ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​ന്‍ എ​ന്‍​എ​ച്ച്എ​ഐ​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ കാ​ര​ണം പ​ഠി​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍​മാ​രി​ല്‍ നി​ന്നും റി​പ്പോ​ര്‍​ട്ട് തേ​ടാ​ന്‍ തീ​രു​മാ​നി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യു​ള്ള സ​മ​യ​ത്ത് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നു​ള്ള അി​ശ​ക​ത​മാ​യ വെ​ള്ള​മാ​ണ് മു​ണ്ടാം​കു​ളം ടാ​ര്‍ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ലു​ള്ള സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ കി​ഴ​ക്ക് നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ട് പു​തി​യ ഡ്രെ​യി​നേ​ജ് നി​ര്‍​മി​ച്ചാ​ല്‍ ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​കും. ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എ​ന്‍​എ​ച്ച്എ​ഐ എ​ന്‍​ജി​നി​യ​ര്‍​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത​യ്ക്ക് വേ​ണ്ടി മ​ണ്ണെ​ടു​ത്ത​ത് കാ​ര​ണം ബേ​വി​ഞ്ച സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡ് ഇ​പ്പോ​ള്‍ അ​ഞ്ചു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലും അ​പ​ക​ട​ക​ര​മാ​യ മ​ണ്‍​തി​ട്ട​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൈ​വ​രി​ക​ളോ സം​ര​ക്ഷ​ണ ഭി​ത്തി​യോ ഇ​ല്ലാ​ത്ത​ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ജീ​വ​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി​യും കൈ​വ​രി​യും നി​ര്‍​മി​ക്കാ​ന്‍ എ​ന്‍​എ​ച്ച്എ​ഐ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ന​ട​ന്ന വ​ലി​യ തോ​തി​ലു​ള്ള അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പി​നെ​ക്കു​റി​ച്ച് ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.
ഈ​സ്റ്റ് ബേ​വി​ഞ്ച ജു​മാ മ​സ്ജി​ദി​ന് സ​മീ​പം ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തും സ​ര്‍​വീ​സ് റോ​ഡ് വേ​ണ​മെ​ന്ന​തും പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്ത് നി​ല​വി​ല്‍ നി​ർ​മി​ച്ചി​രി​ക്കു​ന്ന അ​ണ്ട​ര്‍​പാ​സ് നാ​ലു​മീ​റ്റ​ര്‍ ഉ​യ​ര​വും ആ​റു​മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള വ​ലി​യ അ​ണ്ട​ര്‍​പാ​സാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും എ​ന്‍​എ​ച്ച്എ​ഐ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തും. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം കാ​ര​ണം ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത​വും കു​റ്റ​മ​റ്റ​തു​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

National

ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സ്; ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു

ന്യൂഡൽഹി: ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ൽ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സെ​ന്‍​ഗാ​റി​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നെ വി​ട്ട​യ​ക്ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേ​സ് അ​ടു​ത്ത​മാ​സം 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് കൂ​ടു​ത​ൽ വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കും. അ​തി​ജീ​വി​ത​യ്ക്ക് നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

സി​ബി​ഐ​യു​ടെ വാ​ദ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കോ​ട​തി കേ​ട്ട​ത്. സി​ബി​ഐ​ക്ക് വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത ഹാ​ജ​രാ​യി. ഹീ​ന​മാ​യ കു​റ്റ​മാ​ണ് പ്ര​തി ചെ​യ്ത​തെ​ന്ന് സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. വി​ചാ​ര​ണ​ക്കോ​ട​തി എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പീ​ഡ​ന​ക്കു​റ്റം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​നാ​യെ​ന്ന് സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചു. വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക​ത്വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി​യെ​ന്നും സി​ബി​ഐ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

Kerala

പു​സ്ത​കോ​ത്സ​വം: എം​എ​ല്‍​എ​മാ​ര്‍​ക്ക് വി​ത​ര​ണ​ത്തി​ന് മൂ​ന്നു ല​ക്ഷ​ത്തി​ന്‍റെ പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങാം

തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ല്‍ ജ​നു​വ​രി ഏ​ഴ് മു​ത​ല്‍ 13 വ​രെ ന​ട​ത്തു​ന്ന നാ​ലാ​മ​ത് കേ​ര​ള നി​യ​മ​സ​ഭാ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍​നി​ന്നു വി​ത​ര​ണ​ത്തി​നു പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍​നി​ന്നു മൂ​ന്നു ല​ക്ഷം രൂ​പ വ​രെ വി​നി​യോ​ഗി​ക്കാ​ന്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി.

തു​ക മൂ​ന്നു ല​ക്ഷം രൂ​പ​യി​ല്‍​നി​ന്നു അ​ഞ്ച് ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ര​ള നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ ത​ള്ളി.

സൂ​ക്ഷി​ക്കു​ന്ന​തി​നും വാ​യ​ന​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ള്ള സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ള്‍ ലൈ​ബ്ര​റി​ക​ള്‍, സ​ര്‍​ക്കാ​രി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ബ്ലി​ക് ലൈ​ബ്ര​റി​ക​ള്‍, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​ര​മു​ള്ള ഗ്ര​ന്ഥ​ശാ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങാ​നാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്ക് അ​നു​വാ​ദം.

എം​എ​ല്‍​എ നി​ര്‍​ദേ​ശി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​സ്ത​ക​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നും വാ​യ​ന​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടെ​ന്ന് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ള്‍​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി റീ​ജി​യ​ണ​ല്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും കോ​ള​ജു​ക​ള്‍​ക്ക് കൊ​ളി​ജി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ റി​ജി​യ​ണ​ല്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​ര​മു​ള്ള ലൈ​ബ്ര​റി​ക​ള്‍​ക്ക് കൗ​ണ്‍​സി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റും ഐ​ടി​ഐ​ക​ള്‍​ക്ക് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​റും പോ​ളി ടെ​ക്‌​നി​ക് കോ​ള​ജു​ക​ള്‍​ക്കും എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍​ക്കും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങി​യ ഇ​ന​ത്തി​ല്‍ ബി​ല്ലു​ക​ള്‍ പ​രി​ശോ​ധി​ച്ചു പ്ര​സാ​ധ​ക​ര്‍​ക്കു തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നു അ​ധി​കാ​രം ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ്.

Kerala

മാങ്കൂട്ടത്തിനെതിരായ പീഡനക്കേസ്; അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. സൈബർ എസിപി ഉടൻ എആർ ക്യാന്പിലെത്തി ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനു ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി.

Kerala

രാഹുലിന്‍റെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി

പാലക്കാട്: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. തിങ്കളാഴ്ച അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്നും വിവരങ്ങൾ തേടും.

ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.

അതേസമയം രാഹുലിന്‍റെ ഫ്ലാറ്റിൽനിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുലിനെ കണ്ടെത്താൻ പാലക്കാട് പോലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ ഒൻപത് ഇടങ്ങളിലെ സിസിടിവികൾ പോലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.

Kerala

പീഡനം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പം; കൂടുതൽ തെളിവുകളുമായി രാഹുൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്.

ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നൽകിയിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നതിനുള്ള തെളിവുകളും പെൻഡ്രൈവിൽ നൽകി.

പീഡനം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി; വക്കാലത്ത് ഒപ്പിട്ടശേഷം വീണ്ടും ഒളിവിൽ

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്ത് എത്തി. വെള്ളിയാഴ്ച രാവിലെ വക്കീൽ ഓഫീസിൽ എത്തിയതായാണ് വിവരം. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.
 
എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ മണിക്കൂറുകൾക്കുശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പോലീസ് നിഗമനം.

രാഹുലിനെതിരെ വെള്ളിയാഴ്ച പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.

അതേസമയം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​ദ്യ വി​വാ​ഹ​ബ​ന്ധം ഒ​ഴി​ഞ്ഞ ശേ​ഷ​മെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മൊഴി നൽകി. 2024 ഓ​ഗ​സ്റ്റ് 22നാ​ണ് ആ​ദ്യ വി​വാ​ഹം ന​ട​ന്ന​ത്. നാ​ലു ദി​വ​സം മാ​ത്ര​മാ​ണ് ഒ​ന്നി​ച്ച് ജീ​വി​ച്ച​ത്. ഒ​രു ​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​ബ​ന്ധം ഒ​ഴി​ഞ്ഞു. രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത് പി​ന്നീ​ട് അ​ഞ്ചു മാ​സ​ത്തി​നു ശേ​ഷ​മാ​ണെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.

വി​വാ​ഹി​ത​യാ​ണെ​ന്ന് അ​റി​ഞ്ഞാ​ണ് യുവതിയുമായി അ​ടു​പ്പം തു​ട​ങ്ങി​യ​തെ​ന്നും ബന്ധം പുലർത്തിയതെന്നും രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സ​മ്മ​തി​ക്കു​ന്നു​ണ്ട്. 2025 മാ​ര്‍​ച്ച് നാ​ലി​ന് തൃ​ക്ക​ണ്ണാ​പു​ര​ത്തെ അ​തി​ജീ​വി​ത​യു​ടെ ഫ്ളാ​റ്റി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ച്ചു​കൊ​ണ്ട് പീഡിപ്പിച്ചു എ​ന്നതു​ള്‍​പ്പെ​ടെ​യാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

മാ​ര്‍​ച്ച് 17നു ​ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ജീ​വി​ത​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി, ബ​ന്ധം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ ജീ​വി​തം ന​ശി​പ്പി​ക്കു​മെ​ന്ന് തു​ട​ര്‍​ച്ച​യാ​യ ഭീ​ഷ​ണിപ്പെടുത്തി, അ​തി​ജീ​വി​ത ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞും നി​ര​ന്ത​ര പീ​ഡ​നം തു​ട​ര്‍​ന്നു​ എന്നിവയും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഏ​പ്രി​ല്‍ 22 -ാം തീ​യ​തി തൃ​ക്ക​ണ്ണാ​പു​ര​ത്തെ ഫ്ളാ​റ്റി​ല്‍ വ​ച്ചും, മേ​യ് അ​വ​സാ​നം പാ​ല​ക്കാ​ട്ടെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ ആരോപിക്കുന്നുണ്ട്.

Kerala

രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണോയെന്ന് അറിയില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിലാണോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സ്പീക്കര്‍ക്ക് കത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗി​​​ക പീ​​​ഡ​​​ന കേ​​​സി​​​ൽ പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ച്ച് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ നൽകിയ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ബുധനാഴ്ച പരിഗണിക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യാണ് ഹർജി പരിഗണിക്കുന്നത്.

അ​​​തി​​​ജീ​​​വി​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ട്. എ​​​ന്നാ​​​ൽ, താ​​​ൻ ഗ​​​ർ​​​ഭി​​​ണി ആ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് ഗ​​​ർ​​​ഭഛി​​​ദ്രം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഗു​​​ളി​​​ക ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. അ​​​തി​​​ജീ​​​വി​​​ത​​​യു​​​മാ​​​യി ബ​​​ന്ധമുള്ളതായി അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നുണ്ട്. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി വി​​​ഷ​​​യ​​​ത്തി​​​ലെ രാ​​ഷ്‌​​ട്രീ​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ന്ന​​​താ​​​ണ് ഈ ​​​കേ​​​സ് എ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സി​​​പി​​​എം, ബി​​​ജെ​​​പി രാ​​ഷ്‌​​ട്രീ​​​യ ബ​​​ന്ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ​​​രാ​​​തി വ​​​ന്ന​​​ത്. ത​​​ന്നെ ഭ​​​ർ​​​ത്താ​​​വ് ക്രൂ​​​ര​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​തെന്നും രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Kerala

രാഹുലിനെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്: വി.ഡി. സതീശൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി പോലും ഇല്ലാതെ നടപടി സ്വീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരാൾക്കെതിരെ ഒന്നിൽ കൂടുതൽ തവണ നടപടി സ്വീകരിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനാണ് ഈ വിഷയം സിപിഎം വീണ്ടും ഉയർത്തിക്കൊണ്ടു വന്നതെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്‍റെ സ്വർണം മോഷ്ടിച്ച നേതാക്കൾക്കെതിരെ ഒരു നടപടിയും സിപിഎം സ്വീകരിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.

പോലീസ് ജീപ്പിനുനേരെ ബോംബ് എറിഞ്ഞിട്ട് കോടതി 20 വർഷം ശിക്ഷിച്ച ഒരാൾ സിപിഎമ്മിന്‍റെ സ്ഥാനാർഥിയാണ്. അയാൾക്കെതിരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു ധാർമികതയുടെയും പ്രശ്നമില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. മോഷ്ടാക്കളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. എന്ത് കുറ്റം ചെയ്താലും അവർക്ക് കുട പിടിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ; പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

 മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന പീഡനക്കേസിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.

Kerala

രാഹുലിനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽവച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.

പീഡന ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.

യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Kerala

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.

രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.

ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസിന്‍റെ നേതൃത്തത്തിലാണ് അന്വേഷണം.

ഒരു ഡിവൈഎസ്പി, ഒരു അസിസ്റ്റന്‍റ് കമ്മീഷണർ, രണ്ട് എസ്എച്ച്ഒമാരും ഉൾപ്പെടുന്നതാണ് പുതിയ സംഘം. എന്നാൽ സംഘത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടില്ല.

തിരുവനന്തപുരം റൂറൽ മേഖലയിലുള്ള വലിയമല പോലീസാണ് യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസിന് കൈമാറിയിരുന്നു. നേമം പോലീസാണ് യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ പുതിയ സംഘം അന്വേഷണം നടത്തേണ്ട സാഹചര്യം ഉടലെടുത്തത്.

Kerala

രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നു വെള്ളാപ്പള്ളി

ആലപ്പുഴ: രാഹുലിന്‍റെ പൊയ്മുഖം അഴി‍ഞ്ഞുവീണെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ രാജിവയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടത്. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. രാഹുൽ കേസില്ലെന്ന് പറഞ്ഞ് പുണ്യാളനാകാൻ ശ്രമിച്ചു. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ അവർ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വർണകൊള്ളയിൽ പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Kerala

രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചന; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ ഒളിവിൽ പോയതിനു പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ്. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് പോലീസ് നടപടി.

വലിയമല പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Kerala

രാ​ഹു​ലി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ലി​നെ സം​ര​ക്ഷി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും പാ​ര്‍​ട്ടി എ​ടു​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. രാ​ഹു​ലി​നെ​തി​രേ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്തുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തിരുന്നു. സ​സ്‌​പെ​ന്‍​ഷ​ന്‍ എ​ന്നാ​ല്‍ ആ​റ് വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​തി​ന് തു​ല്യ​മാ​ണ്. രാ​ഹു​ല്‍ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ള്‍​ക്ക് പാ​ര്‍​ട്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ പി​ടി​കൂ​ടു​ന്ന​ത് വ​രെ യു​ഡി​എ​ഫ് പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടുപോ​കും. പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ല്‍ കേ​സെ​ടു​ത്ത​തി​നുപി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ​മു​ണ്ടെ​ന്നും ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

കോൺഗ്രസ് പരസ്യമായി രാഹുലിനൊപ്പം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് പരസ്യമായി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസിലാക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്നും ശിവൻകുട്ടി പറഞ്ഞു.

മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഷാഫി പറമ്പിലായാലും കെ. സുധാകരനായാലും പരസ്യമായ പിന്തുണ നൽകുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല. അത് കേരള ജനതയോടും സ്ത്രീകളോടും ഉള്ള വെല്ലുവിളിയയാണ് കാണാൻ സാധിക്കുന്നത് ശിവൻകുട്ടി പ്രതികരിച്ചു.

സർക്കാരിന്‍റെ മുന്നിൽ വന്ന പരാതി നിയമാനുസൃതമായ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകും. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെ സംസ്കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുക.

അന്തസും മാന്യതയും ഉണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Kerala

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ല്‍ പ്ര​തി​യാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തുവ​രെ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് തു​ട​രു​മെ​ന്ന് ചെന്നിത്തല പ​റ​ഞ്ഞു.

Kerala

രാ​ഹു​ല്‍​ വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​തെന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ല്‍ വ​ടി കൊ​ടു​ത്ത് അ​ടി വാ​ങ്ങി​യ​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ വെ​ല്ലു​വി​ളി​ച്ച​താ​ണ് രാ​ഹു​ലി​നെ​തി​രേ ഇ​പ്പോ​ള്‍ കേ​സ് വ​രാ​ന്‍ കാ​ര​ണം. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി നേ​ര​ത്തെ എ​ടു​ത്ത് ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാർട്ടി രാഹുലിനെ പുറത്താക്കിയപ്പോൾ പാർലമെന്‍ററി പാർട്ടി നേതാവിനെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ആ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനർഥം അദ്ദേഹം പാർട്ടി നടപടികളെ അംഗീകരിക്കുന്നില്ല, ഈ നടപടികളെ വെല്ലുവിളിക്കുന്നു എന്നതിന്‍റെ സൂചനയാണ്.

രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസിൽനിന്നും ആരോക്കെ ആവശ്യപ്പെട്ടെ അവരെയെല്ലാം അദ്ദേഹത്തിന്‍റെ പിആർ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയന്ന് പലതും ഒളിച്ചുവച്ചു. ഇത്തരം വ്യക്തിക്കളെ ന്യായീകരിക്കാൻ ആരും തയാറാകരുതെന്നും ഉണ്ണിത്താൻ പറഞ്ഞു.

Kerala

എ​സ്ഐ​ആ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​റി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ സു​പ്രീം​കോ​ട​തി​യി​ൽ. കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പു​തു​പ്പ​ള​ളി മ​ണ്ഡ​ല​ത്തി​ലെ 61, 67, 92 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ എ​സ്ഐ​ആ​ർ ഫോം ​വി​ത​ര​ണം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഫോം ​ല​ഭി​ക്കാ​ത്ത വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നും ഇ​വ​രു​ടെ പേ​രു​ക​ൾ കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​ർ ഉ​ട​ൻ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് മു​സ്‌​ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​കു​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ജോ​ബി പി. ​വ​ർ​ഗീ​സ് മു​ഖേ​ന ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ ഫ​യ​ൽ ചെ​യ്ത​ത്.

നി​ല​വി​ൽ ന​ട​ക്കു​ന്ന എ​സ്ഐ​ആ​ർ ന​ട​പ​ടി എം​എ​ൽ​എ കൂ​ടി​യാ​യ ത​ന്നെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ ഇ​ത്ത​രം പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടി​ല്ല​ന്നും അ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ ബു​ധ​നാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ള്ള ബെ​ഞ്ച് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ ക​ക്ഷി ചേ​ര​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

 

Kerala

കെ​പി​സി​സി പു​നഃ​സം​ഘ​ട​ന: ചാ​ണ്ടി ഉ​മ്മ​ൻ ഇ​ട​യു​ന്നു; വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര ബ​ഹി​ഷ്ക​രി​ച്ചു

പ​ത്ത​നം​തി​ട്ട: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ വി​ശ്വാ​സ സം​ര​ക്ഷ​ണ യാ​ത്ര ചാ​ണ്ടി ഉ​മ്മ​ൻ ബ​ഹി​ഷ്ക​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​ടൂ​ർ പ്ര​കാ​ശ് എം​പി ന​യി​ക്കു​ന്ന യാ​ത്ര​യു​ടെ റാ​ന്നി​യി​ലെ സ്വീ​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ല്ല. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്ന ചാ​ണ്ടി ഉ​മ്മ​നെ അ​വ​സാ​ന​വ​ട്ടം ത​ഴ​ഞ്ഞ​താ​യാ​ണ് പ​രാ​തി. അ​ബി​ൻ വ​ർ​ക്കി​യെ പി​ന്തു​ണ​ച്ച​ത് ചാ​ണ്ടി ഉ​മ്മ​ന് തി​രി​ച്ച​ടി​യാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നാ​ഷ​ണ​ൽ ഔ​ട്ട് റീ​ച്ച് സെ​ൽ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ ചാ​ണ്ടി ഉ​മ്മ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ത​നി​ക്ക് വ​ള​രെ​യ​ധി​കം മാ​ന​സി​ക വി​ഷ​മം ഉ​ണ്ടാ​ക്കി​യ സം​ഭ​വ​മാ​ണ്. ഒ​രു ചോ​ദ്യം പോ​ലും ചോ​ദി​ച്ചി​ല്ല.

ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ രാ​ജി​വെ​ച്ച് ഒ​ഴി​ഞ്ഞേ​നെ​യെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. അ​തേ സ​മ​യം പു​ന​സം​ഘ​ട​ന​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി വ​നി​താ നേ​താ​വാ​യ ഡോ.​ഷ​മ മു​ഹ​മ്മ​ദും രം​ഗ​ത്തെ​ത്തി.

ക​ഴി​വ് ഒ​രു മാ​ന​ദ​ണ്ഡ​മാ​ണോ​യെ​ന്ന പ​രി​ഹാ​സ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യാ​ണ് ഷ​മ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ത്. പു​നഃ​സം​ഘ​ട​ന​യി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഷ​മ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും നേ​തൃ​ത്വം അ​വ​രെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

Kerala

മു​ന്‍ എം​എ​ല്‍​എ ബാ​ബു എം. ​പാ​ലി​ശേ​രി അ​ന്ത​രി​ച്ചു

തൃ​ശൂ​ര്‍: സി​പി​എം നേ​താ​വും കു​ന്നം​കു​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ബാ​ബു എം. ​പാ​ലി​ശേ​രി (67) അ​ന്ത​രി​ച്ചു. പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടു ദി​വ​സം മു​മ്പാ​ണ് ബാ​ബു എം. ​പാ​ലി​ശേ​രി​യെ കു​ന്നം​കു​ളം യൂ​ണി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

കൊ​ര​ട്ടി​ക്ക​ര​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 1980-ൽ ​ഡി​വൈ​എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്തെ​ത്തി​യ​ത്. കു​ന്നം​കു​ളം ക​ട​വ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ര​ണ്ടു ത​വ​ണ കു​ന്നം​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം, സി​പി​എം കു​ന്നം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി, ഗ്ര​ന്ഥ​ശാ​ലാ സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സി​ഐ​ടി​യു ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കേ​ര​ള ക​ലാ​മ​ണ്ഡ​ലം എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗം, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Kerala

സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം

കൊ​ല്ലം: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തി​ൽ സി​പി​ഐ എം​എ​ൽ​എ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. പു​ന​ലൂ​ർ എം​എ​ൽ​എ പി.​എ​സ്.​സു​പാ​ലി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി​യ​ത്.

സു​പാ​ലി​നെ​തി​രെ ഡ​യിം​ഗ് ഹാ​ർ​നെ​സ് എം​എ​ൽ​എ എ​ന്ന ബാ​ന​റു​മാ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടി​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ലും സു​പാ​ലി​നെ​തി​രെ ബാ​ന​ർ ഉ​യ​ർ​ന്നി​രു​ന്നു.

സു​പാ​ൽ അ​ട​വ് പ​ഠി​ച്ച സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രു​ടെ പ്ര​സ്ഥാ​ന​മാ​ണ് എ​സ്എ​ഫ്ഐ എ​ന്നാ​യി​രു​ന്നു ബാ​ന​ർ. ഇ​തി​ന് പി​ന്നാ​ലെ എ​സ്എ​ഫ്ഐ​യ്ക്കും ഡി​വൈ​എ​ഫ്ഐ​യ്ക്കും എ​തി​രെ അ​ധി​ക്ഷേ​പ മു​ദ്ര​വാ​ക്യ​വു​മാ​യി എ​ഐ​എ​സ്എ​ഫും എ​ഐ​വൈ​എ​ഫും പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up